Malayalam

  MALAYALAM
Mark 14
61. പക്ഷെ യേശു ഒന്നും മറുപടി പറഞ്ഞില്ല. മഹാപുരോഹിതന്‍ യേശുവിനോടു മറ്റൊരു ചോദ്യം കൂടി ചോദിച്ചു, “നീയാണോ ക്രിസ്തു, വാഴ്ത്തപ്പെട്ട ദൈവത്തിന്‍റെ പുത്രന്‍?”.
62. യേശു മറുപടി പറഞ്ഞു, “അതെ, ഞാനാണു ദൈവപുത്രന്‍. ഭാവിയില്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നത് നിങ്ങള്‍ കാണും. സ്വര്‍ഗ്ഗമേഘങ്ങളില്‍ മനുഷ്യപുത്രന്‍ വരുന്നതും നിങ്ങള്‍ കാണും.”

Luke 4
40. സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഔരോരുത്തന്‍റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി. 
41. പലരില്‍ നിന്നും ഭൂതങ്ങള്‍ ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നില വിളിച്ചു പറഞ്ഞുകൊണ്ടുപുറപ്പെട്ടുപോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു.

Matthew 28
18. അതിനാല്‍ യേശു അവരുടെയടുത്തേക്കു വന്നു പറഞ്ഞു, ""സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ അധികാരങ്ങളും എനിക്കു തന്നിരിക്കുന്നു.

Luke 9
18. ഒരിക്കല്‍ യേശു ഒറ്റയ്ക്കു പ്രാര്‍ത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരെല്ലാവരും അവിടെയെത്തി. യേശു അവരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്.”.
19. ശിഷ്യന്മാര്‍ പ്രതിവചിച്ചു, “ചിലര്‍ പറയുന്നു, അങ്ങ് സ്നാപകയോഹന്നനാണെന്ന്. ചിലര്‍ ഏലിയാവ് എന്നും മറ്റു ചിലര്‍ വളരെ പണ്ടുണ്ടായിരുന്ന പ്രവാചകരിലൊരാള്‍ പുനര്‍ജനിച്ചതെന്നും പറയുന്നു.”.
20. അനന്തരം അവന്‍ ചോദിച്ചു, “ആകട്ടെ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?” പത്രൊസ് മറുപടി പറഞ്ഞു, “ദൈവം അയച്ച ക്രിസ്തു.”.
21. ഇക്കാര്യം ആരോടും പറയരുതെന്ന് യേശു അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അനന്തരം യേശു പറഞ്ഞു,
22. “മനുഷ്യപുത്രന് ഒരുപാടു കഷ്ടം സഹിക്കേണ്ടതുണ്ട്. ജനത്തിന്‍റെ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തിരസ്കരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യപുത്രന്‍ വധിക്കപ്പെടും. പക്ഷേ മൂന്നാംനാള്‍ കഴിയുന്പോള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”

John 14
29. ഇതു സംഭവിക്കും മുന്പ് ഞാനിപ്പോള്‍ നിങ്ങളോടു പറയുന്നു. അപ്പോള്‍ ഇതു സംഭവിക്കുന്പോള്‍ നിങ്ങള്‍ വിശ്വസിക്കും.









      http://ge.tt/9OLHebB?c      Malayalam - Bible - GOD's Word  (download)


        http://ge.tt/9ERF4nC         Malayalam - Bible - GOD's Word  (download by chapters) 
 


Malayalam - GOD's Word - AUDIO - MP3  (download)
http://www.4shared.com/rar/_24IbdtG/Malayalam_-_Audio_MP3.html  





ചോദ്യം: യേശുക്രിസ്തു ദൈവമാണോ? താന്‍ ദൈവമാണെന്ന് യേശുക്രിസ്തു അവകാശപ്പെട്ടിട്ടുണ്ടോ?

ഉത്തരം: "ഞാന്‍ ദൈവമാണ്‌" എന്ന് യേശുക്രിസ്തു പറഞ്ഞതായി വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ അതിന്റെ അര്‍ത്ഥം താന്‍ ദൈവമാണെന്ന് യേശുക്രിസ്തു പ്രഖ്യാപിച്ചിട്ടില്ല എന്നല്ല. ഉദ്ദാഹരണമായി യോഹ.10:30 തന്നെ എടുക്കുക. "ഞാനും പിതാവും ഒന്നായിരിക്കുന്നു". ഒറ്റനോട്ടത്തില്‍ ഇത്‌ താന്‍ ദൈവമാണ്‌ എന്നു പറഞ്ഞതായി തോന്നുകയില്ലായിരിക്കാം. എന്നാല്‍ ഇതു താന്‍ പറഞ്ഞപ്പോള്‍ യെഹൂദന്‍മാരുടെ പ്രതികരണം എന്തായിരുന്നു എന്ന് ശ്രദ്ധിക്കുക. "നീ മനുഷനായിരിക്കെ നിന്നേത്തന്നേ ദൈവമാക്കുന്നതുകൊണ്ടത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌" (യോഹ.10:33). യേശുക്രിസ്തു താന്‍ ദൈവമാണെന്ന് പറയുകയായിരുന്നു എന്ന് യെഹൂദന്‍മാര്‍ മനസ്സിലാക്കി. തുടര്‍ന്നുള്ള സംഭാഷണം ശ്രദ്ധിച്ചാല്‍ "ഞാന്‍ അങ്ങനെ പറഞ്ഞില്ലല്ലോ" എന്ന് കര്‍ത്താവു പറയുന്നില്ല. അതിന്റെ അര്‍ത്ഥം വാസ്തവത്തില്‍ താന്‍ ദൈവമാണെന്ന് ആ വാചകം കൊണ്ട്‌ കര്‍ത്താവ്‌ പറയുകയായിരുന്നു. യോഹ.8:58 ശ്രദ്ധിക്കുക: "അബ്രഹാം ജനിക്കുന്നതിനു മുമ്പ്‌ ഞാന്‍ ഉണ്ട്‌" അവിടെയും യെഹൂദന്‍മാരുടെ പ്രതികരണം നോക്കുക. അവനെ കല്ലെറിയുവാന്‍ യെഹൂദന്‍മാര്‍ ഭാവിച്ചതിന്റെ കാരണം അവന്‍ തന്നെത്താന്‍ ദൈവമാക്കി എന്ന കാരണത്താലാണ്‌.

യോഹ.1:1 "വചനം ദൈവമായിരുന്നു" എന്ന്‌ വായിക്കുന്നു. യോഹ.1:14 ല്‍ "വചനം ജഡമായി നമ്മുടെ ഇടയില്‍ പാര്‍ത്തു" എന്നും വായിക്കുന്നു. ഇത്‌ വളരെ വ്യക്തമായി പറയുന്ന സത്യം യേശുക്രിസ്തു ജഡത്തില്‍ വെളിപ്പെട്ട ദൈവമായിരുന്നു എന്നാണ്‌. പ്രവ.20:28 "... താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ച ദൈവത്തിന്റെ സഭയെ മേയ്പാന്‍..." ആരാണ്‌ സഭയെ സ്വന്തരക്തത്താല്‍ സമ്പാദിച്ചത്‌? യേശുക്രിസ്തു. പ്രവ.20:28 പറയുന്നത്‌ ദൈവം സ്വന്ത രക്തത്താല്‍ സമ്പാദിച്ചു എന്നാണ്‌. അതുകൊണ്ട്‌ യേശുക്രിസ്തു ദൈവമായിരുന്നു എന്ന്‌ ഈ വേദഭാഗവും പറയുന്നു!

യേശുവിന്റെ ശിഷ്യനായിരുന്ന തോമസ്‌ യേശുവിനെ നോക്കി "എന്റെ കര്‍ത്താവും എന്റെ ദൈവവുമേ" എന്ന്‌ വിളിച്ചു (യോഹ.20:28). യേശു അവനെ തിരുത്തിയില്ല. തീത്തോ.2:13 ല്‍ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വരവിനായി കാത്തിരിക്കുവാന്‍ പറഞ്ഞിരിക്കുന്നു (2പത്രോ.1:1ഉം കാണുക). എബ്രാ.1:8 ല്‍ പിതാവായ ദൈവം പുത്രനെ നോക്കി, "ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്‌; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോല്‍" എന്ന്‌ വായിക്കുന്നു.

വെളിപ്പാടു പുസ്തകത്തില്‍ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന്‌ ദൂതന്‍ അപ്പൊസ്തലനോടു പറയുന്നു (വെളി.19:10). എന്നാല്‍ പല പ്രാവശ്യം യേശു ആരാധന സ്വീകരിച്ചതായി വേദപുസ്തകം പറയുന്നു (മത്താ.2:11; 14:33; 28:9,17; ലൂക്കോ.24:52; യോഹ.9:38). തന്നേ ആരാധിച്ചവരെ താന്‍ ഒരിക്കലും വിലക്കിയില്ല. യേശു ദൈവമല്ലായിരുന്നെങ്കില്‍ തന്നേ ആരാധിച്ചവരോട്‌ വെളിപ്പാടു പുസ്തകത്തില്‍ ദൂതന്‍ പറഞ്ഞതുപോലെ ഒരിക്കലും അങ്ങനെ ചെയ്യരുത്‌ എന്നു പറഞ്ഞിരുന്നിരിക്കും. വേദപുസ്തകത്തിലെ മറ്റനേക വാക്യങ്ങള്‍ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ തെളിയിക്കുന്നുണ്ട്‌.

യേശുക്രിസ്തു ദൈവമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ്‌ തന്റെ മരണം സകല ലോകത്തിന്റെ പാപത്തിനും പരിഹാരമായി എന്നതിനാലാണ്‌ (1യോഹ.2:2). ദൈവത്തിനു മാത്രമേ അത്ര വലിയ കടം കൊടുത്തു തീര്‍ക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. ദൈവത്തിനു മാത്രമേ ലോകത്തിന്റെ പാപം ചുമക്കുവാന്‍ സാധിക്കയുള്ളൂ (2കൊരി.5:21) മരണത്തിന്‍മേലും പാപത്തിന്‍മേലും അധികാരവും ദൈവത്തിനു മാത്രമേ ഉള്ളൂ. തന്റെ പുനരുദ്ധാനം താന്‍ ദൈവമാണെന്ന്‌ തെളിയിക്കുന്നു.



ചോദ്യം: ക്രിസ്തുവിന്റെ ദൈവത്വം വേദാധിഷ്ടിതമാണോ?

ഉത്തരം: ക്രിസ്തു ദൈവമാണെന്ന് താന്‍ പറഞ്ഞതു മാത്രമല്ലാതെ, താന്‍ ദൈവമായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാരും വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ക്രിസ്തുവിന്‌ അധികാരം ഉണ്ടായിരുന്നു എന്ന് തന്റെ ശിഷ്യന്‍മാര്‍ വിശ്വസിച്ചിരുന്നു. പാപങ്ങളെ ക്ഷമിക്കുവാന്‍ ദൈവത്തിനു മാത്രമാണല്ലോ അധികാരമുള്ളത്‌; കാരണം എല്ലാ പാപങ്ങളും ദൈവത്തിനെതിരായുള്ളതാണല്ലോ (പ്രവ.5:31; കൊലോ.3:13; cf.സങ്കീ.130:4; യെരെ.31:34).

ഇതിനോടനുബന്ധിച്ച്‌ വേറൊരു കാര്യം ശ്രദ്ധേയമാണ്‌; "ജീവനുള്ളവരേയും മരിച്ചവരേയും" ന്യായം വിധിക്കുന്നത്‌ ക്രിസ്തുവാണെന്ന് പറഞ്ഞിട്ടുണ്ട്‌ (2തിമോ.4:1). തന്റെ ശിഷ്യനായ തോമസ്സ്‌ "എന്റെ കര്‍ത്താവും എന്റെ ദൈവവുമായുള്ളോവേ" എന്ന് തന്നോടു പറഞ്ഞു (യോഹ.20:28). അപ്പൊസ്തലനായ പൌലോസ്‌ കര്‍ത്താവിനെ "മഹാദൈവവും നമ്മുടെ രക്ഷിതാവും" എന്ന് വിളിച്ചിരിക്കുന്നു (തീത്തോ.2:13). ഈ ഭൂമിയില്‍ മനുഷനായി വരുന്നതിനു മുമ്പ്‌ താന്‍ "ദൈവരൂപത്തില്‍" സ്വര്‍ഗ്ഗത്തില്‍ ഉണ്ടായിരുന്നു എന്ന് ഫിലി.2:5-8 വരെ വായിക്കുന്നു. എബ്രായ ലേഖന എഴുത്തുകാരന്‍ യേശുക്രിസ്തുവിനേക്കുറിച്ച്‌, "ദൈവമേ, നിന്റെ സിംഹാസനം എന്നുമെന്നേക്കുമുള്ളത്‌" എന്നു പറഞ്ഞിരിക്കുന്നു (എബ്രാ.1:8).

യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു" എന്ന് പറഞ്ഞിരിക്കുന്നു (യോഹ.1:1). ക്രിസ്തുവിന്റെ ദൈവത്വത്തെപ്പറ്റി പറഞ്ഞിരിക്കുന്ന വേദഭാഗങ്ങള്‍ അനവധിയാണ്‌ (വെളി.1:17; 2:8; 22:13; 1കൊരി.10:4; 1പത്രോ.2:6-8;cf.സങ്കീ.18:2; 95:1; 1പത്രോ.5:4; എബ്രാ.13:20). ഇവയില്‍ ഏതെങ്കിലും ഒന്നു മാത്രം ഉണ്ടായിരുന്നാല്‍ കൂടെ തന്റെ ശിഷ്യന്‍മാര്‍ ക്രിസ്തുവിന്റെ ദൈവത്വം വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്ന് നമുക്കറിയുവാന്‍ കഴിയും.

പഴയനിയമത്തില്‍ യഹോവയായ ദൈവത്തിനു മാത്രം കൊടുക്കപ്പെട്ടിരുന്ന പേരുകള്‍ യേശുകര്‍ത്താവിന്‌ കൊടുക്കപ്പെട്ടിരിക്കുന്നു. പഴയനിയമത്തിലെ "വീണ്ടെടുപ്പുകാരന്‍" എന്ന പദവി (സങ്കീ.130:7; ഹോശ.13:14) പുതിയ നിയമത്തില്‍ യേശുവിന്‌ കൊടുക്കപ്പെട്ടിരിക്കുന്നു (തീത്തോ.2:13; വെളി.5:9). യേശുവിനെ മത്തായി ഒന്നില്‍ "ദൈവം നമ്മോടുകൂടെ" എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്ന് വിളിച്ചിരിക്കുന്നു. സഖ.12:10 ല്‍ "തങ്ങള്‍ കുത്തിയിട്ടുള്ള എങ്കലേക്ക്‌ അവര്‍ നോക്കും" എന്ന് യഹോവയായ ദൈവമാണ്‌ പറയുന്നത്‌. അത്‌ ക്രിസ്തുവിന്റെ ക്രൂശീകരണത്തെപ്പറ്റി ആയിരുന്നു എന്ന് പുതിയ നിയമം പറയുന്നു (യോഹ.19:37; വെളി.1:7). യഹോവയായ ദൈവമാണ്‌ കുത്തപ്പെട്ടതെന്ന് പഴയനിയമം പറഞ്ഞിരിക്കെ, വാസ്തവത്തില്‍ യേശുവാണ്‌ കുത്തപ്പെട്ടതെങ്കില്‍, യേശുവാണ്‌ യഹോവ എന്ന് മനസ്സിലാക്കാവുന്നതാണ്‌.


 

യെശ.45:22-23 വാസ്തവത്തില്‍ യേശുവിനേക്കുറിച്ചാണ്‌ പറഞ്ഞിരിക്കുന്നതെന്ന് ഫിലി.2:10-11 ല്‍ അപ്പൊസ്തലനായ പൌലോസ്‌ പറഞ്ഞിരിക്കുന്നു. മാത്രമല്ല, ആശിര്‍വാദ പ്രാര്‍ത്ഥനയില്‍ യേശുക്രിസ്തുവിന്റെ പേര്‌ പിതാവായ ദൈവത്തിനൊപ്പം പറഞ്ഞിരിക്കുന്നു (ഗലാ.1:3; എഫെ.1:2). സ്നാനത്തിനുള്ള കല്‍പനയിലും പിതാവിന്റെ പേരിനൊപ്പം പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും പേരുകള്‍ ഏകവചനമായ 'നാമ'ത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു (മത്താ.28:19; 2കൊരി.13:14). യേശുക്രിസ്തു ദൈവമല്ലായിരുന്നെങ്കില്‍ ഇവയെല്ലാം ദൈവദൂഷണമായിരിക്കും.


ദൈവത്തിനു മാത്രം ചെയ്യാവുന്ന കാര്യങ്ങള്‍ യേശു ചെയ്തതായി പറയപ്പെട്ടിരിക്കുന്നു. യേശു മരണത്തില്‍ നിന്ന് ചിലരെ എഴുന്നേല്‍പിച്ചതല്ലാതെ (യോഹ.5:21; 11:38-44), താന്‍ പാപങ്ങള്‍ ക്ഷമിച്ചതായും പറയുന്നു (പ്രവ്‌.5:31; 13:38). യേശുക്രിസ്തുവിനെ സൃഷ്ടിതാവായും സൃഷ്ടിയെ നിലനിര്‍ത്തുന്നവനായും ചിത്രീകരിച്ചിരിക്കുന്നു (യോഹ.1:2; കൊലോ.1:16,17). യെശ.44:24 ല്‍ സൃഷ്ടിയുടെ സമയത്ത്‌ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് യഹോവയായ ദൈവം പറഞ്ഞിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത്‌ വളരെ ശ്രദ്ധേയമാണ്‌. ഇതിനെല്ലാമപ്പുറത്ത്‌, ദൈവത്തിനു മാത്രമുള്ള ഗുണവിശേഷങ്ങല്‍ ക്രിസ്തുവിനുണ്ടായിരുന്നു എന്ന് പറയപ്പെട്ടിരിക്കുന്നു: നിത്യത (യോഹ.5:58), സര്‍വവ്യാപിയായിരിക്കുക (മത്താ.18:20; 28:20), സര്‍വജ്ഞാനിയായിരിക്കുക (മത്താ.16:21), സര്‍വശക്തനായിരിക്കുക (യോഹ.11:38-44).

ഒരു പക്ഷേ താന്‍ ദൈവമാണെന്ന് അവകാശപ്പെട്ട്‌ പലരേയും കബളിപ്പിക്കുവാന്‍ ചിലര്‍ക്ക്‌ സാധിച്ചു എന്നു വരാവുന്നതാണ്‌. എന്നാല്‍ താന്‍ ദൈവമാണ്‌ എന്നതിനു തെളിവുകള്‍ നിരത്തുക അത്ര എളുപ്പമല്ല. യേശുകര്‍ത്താവ്‌ താന്‍ ദൈവമാണെന്ന് തെളിയിക്കുവാന്‍ പല അത്ഭുതങ്ങളും ചെയ്തതല്ലാതെ മറ്റാര്‍ക്കും സാധിച്ചിട്ടില്ലാത്തവിധം താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.

താന്‍ ചെയ്ത അത്ഭുതങ്ങളില്‍ ചിലത്‌ ഇവിടെ കുറിക്കുന്നു. വെള്ളം വീഞ്ഞാക്കി (യോഹ.2:7), വെള്ളത്തിന്‍മേല്‍ നടന്നു (മത്താ.14:25), അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ പോഷിപ്പിച്ചു (യോഹ.6:11), കുരുടനു കാഴ്ച കൊടുത്തു (യോഹ.9:7), മുടന്തനെ നടക്കുമാറാക്കി (മര്‍ക്കോ.2:3), മറ്റനേക രോഗികളെ സൌഖ്യമാക്കി (മത്താ.9:35; മര്‍ക്കോ.1:40-42), മരിച്ചവരെ ഉയിര്‍പ്പിച്ചു (യോഹ.11:43-44; ലൂക്കോ.7:11-15; മര്‍ക്കോ.5:35). ഇതിനെല്ലാമുപരി താന്‍ മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍കുകയും ചെയ്തു. മറ്റു മതങ്ങളിലെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ദൈവങ്ങളുടെ പുരാണകഥകളെപ്പോലെയല്ലാതെ യേശുക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ ചരിത്ര സംഭവങ്ങളായിരുന്നു. ഡോക്ടര്‍ ഹാബെര്‍മാസ്‌ പറയുന്നതുപോലെ ക്രിസ്തുവിന്റെ ജീവിതത്തിലെ പന്ത്രണ്ടു സംഭവങ്ങളെങ്കിലും അക്രൈസ്തവരായ ഗവേഷകരും കൃത്തിപ്പുകാരും സമ്മതിക്കുന്നവയാണ്‌.

1. യേശു ക്രൂശിലാണ്‌ മരിച്ചത്‌
2. അവര്‍ അവന്റെ ശരീരം ഒരു കല്ലറയില്‍ അടക്കി
3. യേശുവിന്റെ മരണത്തിനാല്‍ തന്റെ ശിഷ്യന്‍മാര്‍ ഭയചകിതരായി
4. ചില ദിവസങ്ങള്‍ക്കു ശേഷം കല്ലറ കാലിയായതായി കാണപ്പെട്ടു (അവകാശപ്പെട്ടു)
5. തന്റെ ശിഷ്യന്‍മാര്‍ ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ പല പ്രാവശ്യം ദര്‍ശിച്ചതായി അവകാശപ്പെട്ടു
6. അതിനു ശേഷം ശിഷ്യന്‍മാര്‍ ധൈര്യശാലികളായിമാറി ഇതേക്കുറിച്ചു സാക്ഷിച്ചു
7. ഈ സന്ദേശം ആദ്യസഭയുടെ പ്രസംഗത്തിന്റെ കേന്ദ്രവിഷയമായി മാറി
8. ഈ സന്ദേശം യെരൂശലേമിലും പ്രസംഗിക്കപ്പെട്ടു
9. അതിന്റെ ഫലമായി ക്രിസ്തീയ സഭ സ്ഥാപിക്കപ്പെട്ട്‌ അതു വളര്‍ന്നു.
10. ശനിയാഴ്ചക്കു പകരം ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ ദിവസമായ ഞായറാഴ്ച ആരാധനാ ദിവസമായി മാറി
11. യേശുവിന്റെ സഹോദരനും അവിശ്വാസിയുമായിരുന്ന യാക്കോബ്‌ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനു ശേഷം വിശ്വാസിയായി മാറി
12. ക്രിസ്തയ‍നികളുടെ ഭീകര ശത്രുവായിരുന്ന ശൌല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിച്ചതിനാല്‍ വിശ്വാസിയായി മാറി

ഒരു പക്ഷേ ആരെങ്കിലും ഈ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ സമ്മതിക്കാതിരുന്നാല്‍ പോലും, സുവിശേഷം വിശ്വസനീയമാണ്‌ എന്നത്‌ തെളിയിക്കുവാന്‍ ഇതിലെ മൂന്നോ നാലോ കാര്യങ്ങള്‍ മതിയാകുന്നതാണ്‌; ക്രിസ്തുവിന്റെ മരണം, അടക്കം, ഉയിര്‍ത്തെഴുന്നേല്‍പ്‌, ദര്‍ശനങ്ങള്‍ (1കൊരി.15:1-5). മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങള്‍ മറ്റേതെങ്കിലും രീതിയില്‍ വിശദീകരിക്കുവാന്‍ കഴിയുമെങ്കിലും, മുകളില്‍ പറഞ്ഞിരിക്കുന്നതിനെല്ലാം ശരിയായ വിശദീകരണം ലഭിക്കണമെങ്കില്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന സത്യം അംഗീകരിച്ചേ മതിയാകയുള്ളൂ. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ശിഷ്യന്‍മാര്‍ ദര്‍ശിച്ചിരുന്നു എന്ന് ക്രിത്തിപ്പുകാര്‍ സമ്മതിക്കുന്നുണ്ട്‌. അത്‌ ശിഷ്യന്‍മാരുടെ വെറും മിഥ്യാബോധം ആയിരുന്നു എന്നാണ്‌ ക്രിത്തിപ്പുകാര്‍ പറയുന്നത്‌. എന്നാല്‍ വെറും മിഥ്യാബോധവും മാനസീക വിഭ്രാന്തിയും ഒരാളേയും ധൈര്യശാലി ആയി മാറ്റുകയില്ലല്ലോ. കള്ളം പറഞ്ഞ്‌ അവര്‍കെന്താണ്‌ ലാഭം? അവര്‍ അതിനു വേണ്ടി ഉപദ്രവം സഹിക്കേണ്ടി വന്നു എന്ന് മറക്കുവാന്‍ പാടില്ല. അവസാനമായി അവര്‍ ഏവരും രക്തസാക്ഷികളായി മാറി. അവര്‍ തന്നെ നെയ്തെടുത്ത ഭോഷ്കിനു വേണ്ടി ആരാണ്‌ ജീവനൊടുക്കുക? യേശുക്രിസ്തു ഉയിര്‍ത്തെഴുന്നാറ്റു എന്ന് ശിഷ്യന്‍മാര്‍ വാസ്തവത്തില്‍ വിശ്വസിച്ചിരുന്നു എന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌. സത്യമാണെന്നു കരുതി പലരും ഭോഷ്കിനു വേണ്ടി മരിക്കാറുണ്ട്‌. എന്നാല്‍ ആരും ഒരു ഭോഷ്കിനുവേണ്ടി ജീവനൊടുക്കുവാന്‍ തയ്യാറാകുകയില്ലല്ലോ.

ക്രിസ്തു താന്‍ ദൈവമാണെന്ന് പറയുക മാത്രമല്ല, താന്‍ ദൈവമാണെന്ന് തന്റെ ജീവിതത്തില്‍ കൂടെ തെളിയിക്കുകയും ചെയ്തു. തന്റെ ആദ്യശിഷ്യന്‍മാര്‍ ഏവരും കറപുരളാത്ത യെഹൂദന്‍മാരായിുന്നു. ദൈവം ഏകന്‍ എന്നതില്‍ കടുകളവ്‌ വ്യതിയാനം വരുത്തുവാന്‍ അവര്‍ക്ക്‌ കഴിയുമായിരുന്നില്ല. എങ്കിലും ക്രിസ്തുവിന്റെ ദൈവത്വത്തെ മറുക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല എന്ന ഒരേ കാരണത്താല്‍ തന്റെ ദൈവത്വത്തെ അവര്‍ അംഗീകരിച്ചു. തന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ താന്‍ ദൈവമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്‌. അതിനെ മറുക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല.





John 10
27. എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു. എനിക്കവയെ അറിയാം. അവ എന്നെ പിന്തുടരുന്നു..
28. ഞാന്‍ അവയ്ക്കു നിത്യജീവന്‍ നല്‍കുന്നു, അവ ഒരിക്കലും മരിക്കയില്ല. അവയെ എന്‍റെ കൈയില്‍ നിന്നും പിടിച്ചെടുക്കാന്‍ ആര്‍ക്കുമാവില്ല..
29. എന്‍റെ പിതാവ് എന്‍റെ ആടുകളെ എനിക്കു തന്നു. അവനാണ് എല്ലാറ്റിനും വലിയത്. ആര്‍ക്കും എന്‍റെ പിതാവിന്‍റെ കൈയില്‍നിന്നും ആടുകളെ മോഷ്ടിക്കാനാവില്ല..
30. പിതാവും ഞാനും ഒന്നുതന്നെ.”
31. യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ലു എടുത്തു.
32. യേശു അവരോടു: “പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
33. യെഹൂദന്മാര്‍ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. 


INDIA - Malayalam, Bengali, Oryia, Punjabi, Nepali...   AUDIO - ऑडियो उपदेश -
http://www.radio882.com/download_malayalam.htm
 

http://gospelgo.com/y/nt/mjs.htm     
 - Malayalam - Word of Eternal Life - AUDIO


Luke 5
20.  അവരുടെ വിശ്വാസം അവന്‍ കണ്ടു. യേശു രോഗിയോടു പറഞ്ഞു, “നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.”.
21.  ശാസ്ത്രിമാരും പരീശന്മാരും സ്വയം ചിന്തിച്ചു, “ആരാണിവന്‍? അവന്‍ ദൈവവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”.
22 . യേശു അവരുടെ മനോഗതമറിഞ്ഞു. അവന്‍ പറഞ്ഞു, “എന്താണു നിങ്ങളുടെ ഹൃദയത്തില്‍ അത്തരം ചിന്തകള്‍?.
23. ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാണോ’ ‘എഴുന്നേറ്റു നടക്കൂ’ എന്നാവശ്യപ്പെടുന്നതാണോ എളുപ്പം?.
24.  എന്നാല്‍ മനുഷ്യപുത്രനു ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനായി യേശു തളര്‍വാതരോഗിയോട് ആവശ്യപ്പെട്ടു. ഞാന്‍ നിന്നോടു പറയുന്നു, “എഴുന്നേറ്റ് നിന്‍റെ കിടക്കയുമെടുത്ത് വീട്ടില്‍ പോകുക.”
25. ഉടനെ അവര്‍ കാണ്‍കെ അവന്‍ എഴുന്നേറ്റു, താന്‍ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി. 




John 11
39.  യേശു കല്പിച്ചു, “കല്ല് എടുത്തു മാറ്റൂ.” മാര്‍ത്ത പറഞ്ഞു, “പക്ഷേ കര്‍ത്താവേ, ലാസര്‍ മരിച്ചിട്ടു നാലു ദിവസമായി. അതു തുറന്നാല്‍ ദുര്‍ഗന്ധമുണ്ടാവും.” മരിച്ച ആളുടെ സഹോദരിയായിരുന്നു മാര്‍ത്ത..
40.  അപ്പോള്‍ യേശു മാര്‍ത്തയോടു പറഞ്ഞു, “ഞാന്‍ നിന്നോടു പറഞ്ഞത് ഓര്‍മ്മിക്കുക. വിശ്വസിക്കുന്നുവെങ്കില്‍ ദൈവത്തിന്‍റെ മഹത്വം നിനക്കു കാണാമെന്നു ഞാന്‍ പറഞ്ഞില്ലേ?”
41.  അതിനാലവര്‍ കല്ല് ഉരുട്ടി മാറ്റി. അപ്പോള്‍ യേശു മുകളിലേക്കു നോക്കി പറഞ്ഞു, “പിതാവേ, എന്നെ ശ്രവിച്ചതിന് ഞാനങ്ങയ്ക്കു നന്ദി പറയുന്നു..
42. അങ്ങ് എപ്പോഴും എന്നെ ശ്രവിക്കുന്നു ണ്ടെന്ന് എനിക്കറിയാം. എന്‍റെ ചുറ്റുമുള്ള ആളുകളെ കരുതിയാണ് ഞാനതൊക്കെ പറഞ്ഞത്. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.”.
43.  ഇതു പറഞ്ഞതിനു ശേഷം യേശു വലിയ ഉച്ചത്തില്‍ വിളിച്ചു, “ലാസര്‍ പുറത്തു വരൂ.”.
44.  മരിച്ചവന്‍ പുറത്തു വന്നു. അവന്‍റെ കൈകാലുകള്‍ തുണിക്കഷണങ്ങള്‍ കൊണ്ടു പൊതിഞ്ഞിരുന്നു. മുഖം തൂവാലയില്‍ പൊതിഞ്ഞിരുന്നു. യേശു ആളുകളോടു പറഞ്ഞു, “അവന്‍റെ മേല്‍ നിന്ന് വസ്ത്രങ്ങളെടുത്ത് അവനെ പോകാനനുവദിക്കുക.”.
45.  മറിയയെ സന്ദര്‍ശിക്കാന്‍ വളരെയധികം യെഹൂദര്‍ എത്തിയിരുന്നു. യേശു ചെയ്തത് അവര്‍ കണ്ടു. അവരിലധികംപേരും യേശുവില്‍ വിശ്വസിച്ചു.




John 3
16 . തന്‍റെ ഏകപുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു. അവനില്‍ വിശ്വസിക്കുന്ന ഒരുവനും നശിക്കാതിരിക്കുവാനും അവര്‍ക്കു നിത്യജീവന്‍ ലഭിക്കുവാനും വേണ്ടി ദൈവം തന്‍റെ മകനെ ആ ലോകത്തിലേക്കയച്ചു..
17.  ദൈവം തന്‍റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. തന്‍റെ പുത്രനിലൂടെ ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ദൈവം അവനെ അയച്ചത്..
18.  ദൈവപുത്രനില്‍ വിശ്വസിക്കുന്നവനെ വിധിക്കില്ല. എന്നാല്‍ വിശ്വസിക്കാത്തവന്‍ വിധിക്കപ്പെട്ടു കഴിഞ്ഞു. എന്തുകൊണ്ടെന്നാല്‍ അയാള്‍ ദൈവത്തിന്‍റെ ഏകപുത്രനില്‍ വിശ്വസിച്ചില്ല.


John 6
47. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്.

John 8
24. ഞാന്‍ നിങ്ങളോടു പറഞ്ഞു, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടു കൂടി മരിക്കുമെന്ന്. ‘ഞാന്‍ ആകുന്നു’എന്നു നിങ്ങള്‍ വിശ്വസിക്കാത്തപക്ഷം നിങ്ങള്‍ നിങ്ങളുടെ പാപങ്ങളോടെ മരിക്കും.”

Hebrews 9
27. ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കും നിയമിച്ചിരിക്കയാല്‍

1. John 4
10. യഥാര്‍ത്ഥസ്നേഹം ദൈവത്തിനു നമ്മോടുള്ള സ്നേഹമാണ്. അല്ലാതെ ദൈവത്തോടു നമുക്കുള്ള സ്നേഹമല്ല. നമ്മുടെ പാപങ്ങളെ പോക്കുവാനുള്ള മാര്‍ഗ്ഗമായിട്ടാണ് ദൈവം തന്‍റെ പുത്രനെ അയച്ചത്.

Acts 10
42. ജനങ്ങളോടു പ്രഭാഷണം നടത്താന്‍ യേശു ഞങ്ങളോടു ആവശ്യപ്പെട്ടു. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ന്യായവിധി നടത്താന്‍ ദൈവം നിയോഗിച്ചവനാണ് അവനെന്ന് എല്ലാവരോടും പറയാന്‍ അവന്‍ ഞങ്ങളോടു പറഞ്ഞു..
43. യേശുവില്‍ വിശ്വസിക്കുന്നവര്‍ രക്ഷിക്കപ്പെടും. യേശുവിന്‍റെ നാമത്തി ലൂടെ അവന്‍റെ പാപങ്ങളെ ദൈവം പൊറുക്കും. ഇതു സത്യമാണെന്ന് എല്ലാ പ്രവാചകരും പറയുന്നു.



John 14
6. യേശു മറുപടി പറഞ്ഞു, “വഴിയും സത്യവും ജീവനും ഞാനാകുന്നു. പിതാവിലേക്കുള്ള ഏകമാര്‍ഗ്ഗം എന്നിലൂടെയാണ്.


Luke 24
33. ഇരുവരും എഴുന്നേറ്റ് ഉടന്‍ യെരൂശലേമിലേക്കു പോയി. അവിടെ യേശുവിന്‍റെ ശിഷ്യന്മാര്‍ പതിനൊന്നുപേരും ഒരുമിച്ച് കൂടിയിരിക്കുന്നതവര്‍ കണ്ടു. പതിനൊന്ന് അപ്പൊസ്തലന്മാരും മറ്റുള്ളവരും   
34. പറഞ്ഞു, “കര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ ശിമോന് പ്രത്യക്ഷപ്പെട്ടു.”   
35. വഴിയില്‍ വെച്ചുണ്ടായതെല്ലാം അവരിരുവരും വിശദീകരിച്ചു. അപ്പം വീതിച്ചപ്പോള്‍ തങ്ങള്‍ യേശുവിനെ തിരിച്ചറിഞ്ഞത് എങ്ങനെയെന്നും അവര്‍ പറഞ്ഞു.യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെടുന്നു
36. ഇരുവരും ഇക്കാര്യങ്ങള്‍ പറയവേ, യേശു അവര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു. അവരോടു പറഞ്ഞു, “നിങ്ങള്‍ക്കു സമാധാനം”   
37. ഒരു പ്രേതത്തെ കാണുന്നതു പോലെ അവര്‍ ഞെട്ടുകയും ഭയചകിതരാവുകയും ചെയ്തു.   
38. എന്നാല്‍ യേശു പറഞ്ഞു, “നിങ്ങളെന്തിന് അസ്വസ്ഥരാകുന്നു? നിങ്ങള്‍ കാണുന്നതിനെ സംശയിക്കുന്നത് എന്തുകൊണ്ട്?   
39. എന്‍റെ കൈകളിലേക്കും പാദങ്ങളിലേക്കും നോക്കൂ. ഇതു ശരിക്കും ഞാനാണ്! എന്നെ തൊട്ടു നോക്കൂ. എനിക്കു ജീവിക്കുന്ന ഒരു ശരീരമുണ്ടെന്ന് നിങ്ങള്‍ക്കു കാണാം; ഒരു പ്രേതത്തിനും അങ്ങനെയൊന്നും ഉണ്ടാകയില്ല.”
40. ഇതു പറഞ്ഞതിനു ശേഷം, യേശു തന്‍റെ കൈകളിലും പാദങ്ങളിലുമുള്ള ദ്വാരങ്ങള്‍ അവരെ കാണിച്ചു.     
41. അവര്‍ അത്ഭുതപ്പെടുകയും യേശു ജീവിച്ചിരിക്കുന്നതില്‍ ആഹ്ലാദിക്കുകയും ചെയ്തു. തങ്ങള്‍ കാണുന്നതൊന്നും അവര്‍ക്കു വിശ്വസിക്കാനായില്ല. യേശു ചോദിച്ചു, “നിങ്ങളുടെ പക്കല്‍ എന്തെങ്കിലും ഭക്ഷണമുണ്ടോ?”   
42. അവര്‍ പാകം ചെയ്ത ഒരു കഷണം മീന്‍ അവനു കൊടുത്തു.   
43. ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശു മീന്‍ തിന്നു.   
44. യേശു അവരോടു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ എന്നെക്കുറിച്ച് മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകരുടെ പുസ്തകത്തിലും സങ്കീര്‍ത്തനങ്ങളിലും എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും സംഭവിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.”   
45. അനന്തരം യേശു എല്ലാ തിരുവെഴുത്തുകളും ശിഷ്യന്മാര്‍ക്കു വിശദീകരിച്ചു കൊടുത്തു. തന്നെപ്പറ്റി എഴുതിയിരിക്കുന്നത് മനസ്സിലാക്കാന്‍ അവനവരെ സഹായിച്ചു.   
46. യേശു അവരോടു പറഞ്ഞു, “ക്രിസ്തു കൊല്ലപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമെന്ന് എഴുതപ്പെട്ടിട്ടുണ്ട്.   
47. ഇക്കാര്യങ്ങള്‍ സംഭവിക്കുന്നത് നിങ്ങള്‍ കണ്ടു. നിങ്ങളതിനു സാക്ഷിയാണ്. നിങ്ങള്‍ പോയി ജനങ്ങളോട് അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുവാന്‍ കഴിയുമെന്ന് പ്രസംഗിക്കണം. അവര്‍ മാനസാന്തരപ്പെടണമെന്നും പാപങ്ങള്‍ക്കുവേണ്ടി പശ്ചാത്തപിക്കണമെന്നും അവരോടു പ്രസംഗിക്കുക. അവരങ്ങനെ ചെയ്താല്‍ ദൈവം അവരോടു ക്ഷമിക്കും. എന്‍റെ നാമത്തില്‍ നിങ്ങളിത് യെരൂശലേമില്‍ തുടങ്ങി പ്രസംഗിക്കണം. ഈ സുവിശേഷം ലോകമെന്പാടുമുള്ളവരില്‍ എത്തിക്കണം. 
48. ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു. 
49. എന്‍റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്‍പ്പിന്‍ എന്നും അവരോടു പറഞ്ഞു. 
50. അനന്തരം അവന്‍ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. 
51. അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടു പിരിഞ്ഞു [സ്വര്‍ഗ്ഗാരോഹണം ചെയ്തു]. 
52. അവര്‍ [അവനെ നമസ്ക്കുരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില്‍ ഇരുന്നു 
53. ദൈവത്തെ വാഴ്ത്തിപ്പോന്നു.    


http://etabetapi.com/read/ml/John/1 
   ഗോഡ് `സ  വേര്‍ഡ്‌

Revelation 21
8. എന്നാല്‍ ഭീരുക്കളും വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരും നിന്ദ്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരും കൊലയാളികളും വ്യഭിചാരികളും ആഭിചാരക്കാരും വിഗ്രഹാരാധകരും നുണയന്മാരും അടക്കം എല്ലാവരും ഗന്ധകത്തീത്തടാകത്തില്‍ പതിക്കും. ഇതാണു രണ്ടാം മരണം.”

Matthew 5
11. 'ആളുകള്‍ നിങ്ങളെ ദുഷിക്കുകയും പീഢിപ്പിക്കുകയും ചെയ്യും. എന്നെ നിങ്ങള്‍ അനുഗമിക്കുന്നു എന്നതിനാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ എല്ലാ തിന്മയും കളവായി പറയുകയും ചെയ്യും. എന്നാല്‍ ആളുകള്‍ അങ്ങനെ ചെയ്യുന്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.
12. നിങ്ങള്‍ ആനന്ദിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുക. ഒരു വലിയ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു മുന്പുളള പ്രവാചകരോടും ആളുകള്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്.

John 20
31. യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കാനാണ് ഈ കാര്യങ്ങള്‍ എഴുതപ്പെട്ടത്. വിശ്വാസത്തിലൂടെ അവന്‍റെ നാമത്തില്‍ ജീവന്‍ കിട്ടുന്നതിനും.

John 1
14. വചനം മനുഷ്യാകാരം പൂണ്ട് നമുക്കിടയില്‍ പാര്‍ത്തു. പിതാവിന്‍റെ ഏക പുത്രനായവന്‍റെ തേജസ്സ് നാം അവനില്‍ കണ്ടു. വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു.

Genesis 1
26. അനന്തരം ദൈവം കല്പിച്ചു, “ഇനി നമുക്കു മനു ഷ്യനെ സൃഷ്ടിക്കാം. നമ്മുടെ തന്നെ പകര്‍പ്പായിട്ട് നമുക്കു മനുഷ്യനെ സൃഷ്ടിക്കാം. മനുഷ്യര്‍ നമ്മെപ് പോലെയായിരിക്കണം. കടലിലെ മുഴുവന്‍ മത്സ്യങ്ങ ളെയും ആകാശത്തിലെ പറവകളെയും അവര്‍ ഭരിക്കും. ചെ റുതും വലുതുമായ എല്ലാ മൃഗങ്ങളെയും ഇഴജന് തുക്ക ളെയും അവര്‍ ഭരിക്കും.

Psalms 94
11. മനുഷ്യരെന്തു ചിന്തിക്കുഘുവെഘ് ദൈവം അറി യുഘു. ഒരൊറ്റ ഊത്തിനേയുള്ളൂ മനുഷ്യരെഘും ദൈവം അറിയുഘു.